ഇവിടെ എല്ലാർക്കും സുഖം
കഴിഞ്ഞ പത്തു മുപ്പതു കൊല്ലമായി സംഭവിച്ചുകൊണ്ടിരിക്കുന്ന രൂപഭേദങ്ങളെപ്പറ്റി ലോകത്തിനു മുൻപാകെ വെളിപ്പെടുത്താൻ ഈയിടെയായി സോഷ്യൽ മീഡിയയിൽ നടക്കുന്ന കടുകുവറുക്കൽ പരിപാടി കണ്ടു . വളരെ നന്നായി . ;പഴയ ആൽബങ്ങളെല്ലാം ഒന്ന് പൊടി തട്ടിയെടുത്തു .ഒപ്പം പഴയ ചെമ്മണ്ണിട്ട നാട്ടുവഴിയിലൂടെ കുറേദൂരം പുറകിലോട്ട് ഓടി . കാലിൽ അപ്പോൾ വേദനയില്ല. ചെറിയ മരവിപ്പ് അത്ര മാത്രം . വേഗം എന്നത് പലപ്പഴും കാലം അടിച്ചേൽപ്പിക്കുന്ന ബാധ്യതയായിപ്പോകുന്നു . എന്താണിത്ര തിടുക്കം, മെല്ലെ ചെയ്യൂ സ്പ്പീഡി ഗോൺസാലസ് , എന്നീ പദങ്ങൾ അർത്ഥരഹിതമാവുകയും വേഗമാവട്ടെ , ഹറി അപ്പ് ഈ വാക്കുകൾ അടിക്കടി കേൾക്കാൻ ഇടയാകും വിധത്തിൽ ശരീരത്തിനും മനസ്സിനും ചില മാറ്റങ്ങൾ സംഭവിക്കുക കൂടി ചെയ്തിരിക്കുന്നു . എന്ത് കേട്ടാലും ഒന്ന് പോടോ എന്ന് പറയാൻ പഠിപ്പിച്ച കാലം അസ്സലായൊരു കലാകാരനാണ്. നാളെ കൈവിരൽ കൊണ്ട് കസർത്തു കാട്ടി എന്താ മെനഞ്ഞിടുക എന്ന് ഒരു രൂപവുമില്ല . അപ്പോൾ പറഞ്ഞു വന്നത് രൂപഭേദത്തെക്കുറിച്ചാണ് . കഴിഞ്ഞ കുറേനാളുകളായുള്ള വേദനകൾക്കും യാതനകൾക്കും പ്രതിവിധിയുമായി കീമോ മെഡിസിൻ കഴിക്കുന്നു{ ഭാഗ്യം രോഗം ക്യാൻസറല്ല} . തലയിലെ മുടി കൊഴിച്ചിൽ സാധാരണ പതിവുണ്ട് .കൊഴിഞ്ഞ മുടി അതേ സ്പീഡിൽ കിളിക്കാറുമുണ്ട് .പുതിയ മരുന്ന് തുടങ്ങിയതിനു ശേഷം ബാത്റൂമും പരിസരങ്ങളും നാട്ടിലെ ഷംമുഖേട്ടന്റേ ബാർബർ ഷാപ്പിനെ ഓർമ്മിപ്പിക്കുന്നു. ഒരു പ്രായം കഴിഞ്ഞാൽ നമ്മൾ ബാഹ്യസൗന്ദര്യത്തെ ഓർത്തു സമയം കളയരുതെന്നു പഴമക്കാർ പറയും .ഇപ്പൊ. ഈ തലയോട് തൊട്ടു നോക്കീപ്പോ തോന്നീത് ഫയർ സിൽമേലെ നുമ്മടെ നന്ദിത ദാസിന്റെ കിണ്ണങ്കാച്ചി തലയാണ് 🤔 നെറ്റി ശകലം കേറി മിനു മിനാന്നു പോട്ടേന്നു അത് വിലാസായി കാറ്റും വെളിച്ചവും കൊണ്ട് ആനന്ദിക്കട്ടന്ന്🙀 അപ്പോൾ ഞാൻ പറഞ്ഞു വരുന്നത്, മുക്കാൽ ഭാഗം പുറമ്പോക്കു ഭൂമി പോലെയായ എന്റെ കുമ്പളങ്ങാ തല ഞാൻ മൈലാഞ്ചിയിട്ട് പെയിന്റ്അടിക്കാൻ പോയി. അപ്പോൾ എനിക്കൊരു മോഹം.😉 വെറുതെ ;തുത്തുപോലെ ഞാണ്ടു കെടക്കണ ആ വാലൊന്നു ട്രിം ചെയ്‌താൽ എപ്പടി ? അതങ്ങട് ട്രിം ചെയ്യെന്റെ കുട്ടി " അവളെന്നെ വളരെ സഹതാപത്തിൽ നോക്കി . "ദീദി" പഞ്ചാബി കുട്ടിയാ നല്ല മനുഷ്യപ്പറ്റുണ്ട് " അതിപ്പോ ട്രിം ചെയ്താ പിന്നേ പുറകിൽ ഒന്നും കാണില്ലെന്നേ "അവൾ എന്നെ ഇടക്കണ്ണിട്ടു നോക്കി . പക്ഷെ ഞാൻ ഞെട്ടീല്ല . കൊണ്ട് വന്ന ഹെന്ന പകുതിയോളം ബാക്കിയായി അതാ പാത്രത്തിൽ ഇനിയെന്ത് വേണം എന്ന ശോക മൂകരാഗം പാടി ഇരിക്കുന്നു . ഞാൻ പറഞ്ഞു ഇനി മുതൽ പകുതി പോലും ഹെന്ന വേണ്ടാലോ 😝 . അപ്പോ അതും ലാഭം 😊 അവളേതോ സീറത്തിന്റെ പേര് പറഞ്ഞു ഞാൻ ശ്രദ്ധിച്ചില്ല. വീട്ടിൽ വന്നു മുടി കഴുകി ആ എലിവാല് ഞാൻ തന്നെ നീക്കം ചെയ്തു . ഹോ എന്തൊരാശ്വാസം 🙂 ഇനി പറയാനുള്ളത് അമ്മമ്മയോടാണ് . ഇവിടെ അമേരിക്കയിലേക്ക് വരുമ്പോ ആദ്യത്തെ ഡിമാൻഡ്" നീ മുടി മുറിച്ചു മുറിച്ചു ആണ്കുട്ടിയെപോലെ ആക്കരുത് " പച്ചപരിഷ്കാരിയാവരുത് ചെറുമകൾ ന്നാവും "ന്നാ നി പറയട്ടെ. അമ്മമ്മേ മുടി നീളം പോയാലെന്താ , മണ്ണാങ്കട്ട ഒരു ആങ്കുട്ട്യപ്പോലെ അന്തസ്സായി കുടുംബം നോക്കി ജീവിക്കണൂ . ഞാൻ നോക്കീട്ട് ഇവടെ യാതൊരു ആൺപെൺ വ്യത്യാസം കാണാനില്ല , ഈയിടെയായി ഓരോ കാര്യവും ചെയ്യുന്നത് ഓരോ താളത്തിലാണ്. പോസ് ബട്ടൺ കൂടെക്കൂടെ അമർത്തേണ്ടി വരുന്നതൊഴിച്ചാൽ ഇവിടെ എല്ലാർക്കും സുഖാണ് . പിന്നെ എന്റെ ഈ മുടിഞ്ഞ വേദന കുറഞ്ഞു ഒന്ന് ഉസാറാവട്ടെ - എന്നിട്ട് വേണം ഒന്ന് വൃത്തിക്കും വെടിപ്പിനും സ്പീഡിൽ കാര്യങ്ങൾ ചെയ്യാൻ . ഇപ്പോ എന്താ മനസ്സിൽ കണ്ടതെന്ന് ഞാൻ പറയട്ടെ? കണ്ടു കിട്ടീച്ചാൽ ച്ചിരി കൊഴമ്പിട്ട് ഉഴിഞ്ഞു തരാംന്നാവും 😊 PICTURE COURTESY GOOGLE