ഇലകൾ നിറം മാറാൻ തുടങ്ങിയിരിക്കുന്നു . ഇനി എല്ലാം കൊഴിഞ്ഞു താഴെവീഴുമ്പോഴാവും പൂരം കൊടിയിറങ്ങിയ കണക്കേ മൊട്ടയടിച്ച മരങ്ങൾ നോക്കുകുത്തികളേപ്പോലെ തുറിച്ചു നോക്കാൻ തുടങ്ങുക . അപ്പോൾ താഴെ വീണ ഇലകളെ പറത്തിക്കൊണ്ട് വരുന്ന കാറ്റിനും പറയാനുണ്ടാവും നൂറു കൂട്ടം പരാതികൾ . പക്ഷേ ഈയിടെയായി കൊഴിഞ്ഞ ഇലകൾ മോർച്ചറികളെയും ഫോർമലിനേയും ഓർമ്മപ്പെടുത്തുന്നു