Friday, August 4, 2017
വിശപ്പ് ഇതിപ്പോ നാലാം തവണയാണ് അതേ കാരണം പറഞ്ഞു അവനെയും കൊണ്ട് . റോഡിൽ നല്ല ട്രാഫിക്ക് . കറക്ട് ചൈനീസ് റെസ്റ്റോറന്റ് പരിസരത്തു എത്തിയതും മുടിഞ്ഞ ബ്ലോക്ക് . മൂക്കിൽ , നാക്കിൽ , അന്തരീക്ഷത്തിലെവിടെയും മുടിഞ്ഞ ചൈനീസ് ഫുഡിന്റെ ഗന്ധം , ഒരാഴ്‌ച യായ് കുട്ടി ബ്ലാൻഡ് ഡൈറ്റിന്റെ പേരിൽ പട്ടിണിയാണ് .(പൊതുവേ പച്ചക്കറി വിരോധിയായ ആൾ)ഉടച്ചു വെച്ച ചോറും , ഉരുളക്കിഴങ്ങും കാണുമ്പോൾ അവനു വിശപ്പില്ല . പക്ഷേ ഇന്നലെ മുതൽ സ്കാനിങ് പ്രമാണിച്ചു പട്ടിണിക്കിട്ടു പച്ച വെള്ളം പോലുമില്ലാതെ . കാർ നീങ്ങി തുടങ്ങിയപ്പോൾ അവൻ പറഞ്ഞു അമ്മ ഗോതമ്പ് ദോശ ഉണ്ടാക്കിയാ മതി . നിക്കതാ ഇഷ്ടം ! ഞാൻ പിന്നെ ഒന്നും ഓർത്തില്ല നിക്ക് കരച്ചിൽ വന്നു . പോത്തു പോലെ വലുതായി 5 -9 ഉയരം , പതിനെട്ടു വയസ്സായി , ഞാൻ ഒന്നും ഓർത്തില്ല , അവൻ പറയുന്നുണ്ടായിരുന്നു . അമ്മാ " യൂ ആർ ഡ്രൈവിംഗ് അറ്റ് 80 "
Subscribe to:
Comments (Atom)