Tuesday, January 23, 2018

ചുണ്ടുകൾ മരവിച്ചു വാക്കുകൾ മറവികളിലേക്കു .... മഞ്ഞുപാളി കൊണ്ട് മൂടപ്പെട്ട തടാകത്തിനടിയിൽ ജീവന്റെ തുടിപ്പുണ്ടെന്നറിയായ്കയല്ല പ്രകടിപ്പിക്കപ്പെടാത്ത ഒന്ന് അവിടെ ഇല്ല എന്ന് തന്നെ വിശ്വസിക്കാനിഷ്ടം . അതുപോലെ ഇത് വരെ കേൾക്കാത്തതും . ഓരോ ദിവസം കഴിയും തോറും പുറത്തു ഘനം വെക്കുന്ന മഞ്ഞുപാളികൾ ! ഇന്നലെ കണ്ടത് യാഥാർഥ്യം , ഇന്ന് , ഈ നിമിഷം മാത്രമാണ് സ്വന്തമെന്നു കരുതി ജീവിക്കുന്നവർ , ചിരിക്കുന്ന പൂക്കളിലും, ചിലക്കാതെ ചിലക്കുന്ന ഫോണിലും , അഭയം തേടിയ ചില ജീവിതങ്ങൾ . , മഴക്കാർ എന്ന് കേൾക്കുന്നതും മഴവില്ലെന്നു സ്വപ്നം കാണുന്ന അങ്ങനെ ചിലർ.

1 comment: