Wednesday, May 3, 2017
Feelings
ഇന്നത്തേക്കുള്ളതായി ! ഈയിടെയായി ഫുഡ് ചിത്രങ്ങൾ പോസ്റ്റാറില്ല ! ജോലിക്ക് പോകുമ്പോൾ ബാക്കിയുള്ളത് എന്തു ചെയ്തു എന്നോർത്ത് അവിടെയുള്ളോർ ആകുലപ്പെടാറുണ്ട് ! അറിഞ്ഞുകൊണ്ട് ആർക്കും ആശയോ മോഹമോ കൊടുക്കരുതെന്ന് ചെറുപ്പത്തിലാരോ പറഞ്ഞു കേട്ടിട്ടുണ്ട് ! എന്തായാലും ഈ ബ്രാൽ ( വരാൽ) മീനിനെ വിൽക്കാൻ വെച്ചിരുന്ന ചൈനാക്കാരന് സ്തുതി ! 🐟🐟ഇവറ്റകളെ കണ്ട കാലം മറന്നു ! കഴുകാനെടുത്തപ്പോഴാണ് വയറിനടിയിലെ പാറ്റേൺ കണ്ടത് ? അപ്പോൾ വരാൽ അല്ല കക്ഷിയുടെ അളിയനായിട്ടു വരും . വാകയെങ്കിൽ വാക ! കഴിച്ചവർ നല്ല ഫ്രഷ് ആയിരുന്നെന്നു അഭിപ്രായപ്പെട്ടു ! അതിനു നന്ദി ! ഈയിടെയായി മൽസ്യമാംസാദികൾ കഴിക്കാൻ കഴിയാറില്ല , പ്ലേറ്റിൽ വിളമ്പി കഴിക്കാനിരിക്കുമ്പോഴാകും ഓരോന്നിന്റെയും രൂപവും ആകൃതിയുമൊക്കെ ഓർമ്മ വരുന്നത് 😔😔! പ്രത്യേകിച്ച് കാർട്ടൂൺ കഥാപാത്രങ്ങളുടെ മുഖങ്ങൾ ! ഈ മീനിനെ കഴുകുമ്പോൾ " നീമോ ' എന്ന കുഞ്ഞു മീനിനെ ഓർത്തു പോയി ! ങും !എല്ലാവരും ഭൂമിയുടെ അവകാശികൾ തന്നെ ! വിഷാദം തലയ്ക്കു പിടിച്ചു എന്നാണാവോ മുഴു വട്ടാവുക ?? ഇങ്ങനെയൊക്കെ ചിന്തിച്ചിരിക്കുമ്പോൾ ഓർത്തു കൊട്ടേഷൻ ജോലിക്കാരെ പറ്റി 😳😳😳 ! ഗോവിന്ദസ്വാമിയെക്കുറിച്ചും ! മുന്നിലിരിക്കുന്ന ഭക്ഷണസാധനങ്ങളിൽ കാർട്ടൂൺ കഥാപാത്രങ്ങളുടെ മുഖം സങ്കൽപ്പിച്ചു കൊണ്ട് കുറച്ചു കാലം കൂടി ഒരു സസ്യഭുക്കായിരിക്കാൻ താല്പര്യപ്പെടുന്നു ! ന്തേയ് !
Subscribe to:
Post Comments (Atom)
No comments:
Post a Comment