ഇലകൾ നിറം മാറാൻ തുടങ്ങിയിരിക്കുന്നു . ഇനി എല്ലാം കൊഴിഞ്ഞു താഴെവീഴുമ്പോഴാവും പൂരം കൊടിയിറങ്ങിയ കണക്കേ മൊട്ടയടിച്ച മരങ്ങൾ നോക്കുകുത്തികളേപ്പോലെ തുറിച്ചു നോക്കാൻ തുടങ്ങുക . അപ്പോൾ താഴെ വീണ ഇലകളെ പറത്തിക്കൊണ്ട് വരുന്ന കാറ്റിനും പറയാനുണ്ടാവും നൂറു കൂട്ടം പരാതികൾ . പക്ഷേ ഈയിടെയായി കൊഴിഞ്ഞ ഇലകൾ മോർച്ചറികളെയും ഫോർമലിനേയും ഓർമ്മപ്പെടുത്തുന്നു
വാക്കുകൾക്ക് മൂർച്ചയുണ്ട്..എഴുത്ത് നന്നാകും..വീണ്ടും എഴുതുക..ആശംസകൾ
ReplyDeleteഈ ശരത് കാലം കഴിഞ്ഞാൽ
ReplyDeleteഇനി ഹിമകണങ്ങൾ പെയ്തിറങ്ങും
അത് കഴിഞ്ഞാൽ വീണ്ടും ഈ മൊട്ട
മരങ്ങളെല്ലാം തളിർക്കും ..... പുതുനാമ്പുകൾ
വിരിയും മനോഹരമായ വസന്തകാലം ...!